ദുബായ്- ദെയ്‌റ ഐലന്‍ഡിലേക്കുള്ള മൂന്നു പാലങ്ങളുടെ നിര്‍മാണത്തിന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍.ടി.എ) അംഗീകാരം നല്‍കി. 44.7 കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. നിലവിലെ വാട്ടര്‍ കനാല്‍ പാലവുമായും ഷിന്‍ദഗ കോറിഡോറുമായും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ദെയ്‌റ ഐലന്‍ഡിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും മേഖലയുടെ വികസനത്തിനും പദ്ധതി പ്രയോജനം ചെയ്യുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.






