ദുബായ്- മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി സ്വീകരിച്ച നിലപാടിന് യു.എ.ഇയുടെയും ബഹ്‌റൈന്റേയും പിന്തുണ. സത്യം കണ്ടെത്തി എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭിനന്ദിച്ചു. കേസില്‍ സുതാര്യവും നീതിപൂര്‍വകവുമായ നടപടിയാണ് സൗദി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നീതിയും നിയമവും നടപ്പാക്കുമെന്നതിന്റെ തെളിവാണ് ഈ കേസില്‍ സൗദിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന രാജ്യത്തെയും നേതൃത്വത്തെയും ദൈവം രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാല്‍ ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് കൊല്ലപ്പെട്ട വിവരം സൗദി സ്ഥിരീകരിച്ചിരുന്നു.