Sorry, you need to enable JavaScript to visit this website.

കാപ്പി കുടിക്കൂ, വൃക്ക രോഗത്തെ അകറ്റൂ

കാപ്പി കുടി ശീലമാക്കിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കുമെന്നും മരണ സാധ്യത കുറയ്ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറവായിരുന്നുവെന്ന് കണ്ടെത്തി. നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളവരില്‍ കോഫി ഉപയോഗം ഉണ്ടാക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് പഠനം വ്യക്തമായ ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൃക്കരോഗികള്‍ക്ക് കാപ്പി കുടിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നും ഇത് മരണ സാധ്യത കുറയ്ക്കുമെന്നും ഗവേഷണം നയിച്ച മിഗ്വല്‍ ബിഗോട്ട് വെയ്‌റ പറഞ്ഞു
രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് പഠനം പറയുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. 
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവര്‍ മിഡില്‍ ക്ലാസ് വൈറ്റ് പുരുഷന്‍മാരാണ്. അമേരിക്കയിലാണ് പഠനം നടത്തിയത്. ഇവിടെ 89 ശതമാനം പേര്‍ ദിവസവും കാപ്പി കുടിക്കുന്നു. മാത്രമല്ല, ജനസംഖ്യയില്‍ 14 ശതമാനം പേര്‍ വൃക്കരോഗികളുമാണ്.

Latest News