Sorry, you need to enable JavaScript to visit this website.

അര്‍ബുദത്തെ അതിജീവിച്ച കഥകളുമായി അവരെത്തി

അബുദാബി- ദേശീയ സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്‍റ ഭാഗമായി അബുദാബി മുഷ്‌രിഫ് മാള്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചു. ബുധന്‍ മുതല്‍ വെള്ളിവരെ വൈകിട്ട് നാലു മുതല്‍ ഒന്‍പതു വരെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ബുര്‍ജീല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ബോധവല്‍കരണ ക്യാംപെയിനില്‍ സ്തനാര്‍ബുദ പരിശോധനയുമുണ്ടായിരുന്നു.

ഇതോടനുബന്ധിച്ച് നടന്ന ശില്‍പശാലയില്‍ അര്‍ബുദത്തെ അതിജീവിച്ചവര്‍ അനുഭവം പങ്കുവച്ചു.  ത്രിദിന ബോധവല്‍കരണ ക്യാംപെയിനില്‍ മാളിലെ വനിതാ ജീവനക്കാര്‍ക്കു പുറമെ അബുദാബി വനിത കോളജിലെ പ്രത്യേക ക്ഷണിതാക്കള്‍, വനിത ഉപഭോക്താക്കള്‍ എന്നിവര്‍ ചേര്‍ന്ന് പിങ്ക് നിറത്തിലുള്ള ബലൂണ്‍ പറത്തിയും കേക്ക് മുറിച്ചും ഉദ്ഘാടനം ചെയ്തു. മാളിലെത്തിയ സന്ദര്‍ശകര്‍ക്ക് പിങ്ക് നിറത്തിലുള്ള കേക്കും സമ്മാനിച്ചു.

 

Latest News