ന്യൂദല്‍ഹി- പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 ആക്കി വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷകന് കോടതി 25,000 രൂപ പിഴയിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയും ചെയ്തു. അഭിഭാഷകനായ അശോക് പാണ്ഡെയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സൈന്യത്തില്‍ ചേരുന്നതിനും വോട്ടു ചെയ്യുന്നതിനുമൊക്കെ പ്രായം 18 വയസ്സ് മതി എന്നിരിക്കെ വിവാഹത്തിന് മാത്രം എന്തു കൊണ്ടാണ് 21 വയസ്സിന്റെ മാനദണ്ഡം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ ഹര്‍ജി പരിഗണിക്കാന്‍ തക്ക ഗൗരവമുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ സമയം അപഹരിച്ചതിനാണ് പിഴ.






