Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കാറ്റും മഴയും; ജാഗ്രതക്ക് നിര്‍ദേശം

റിയാദ്- അടുത്ത ഏതാനും ദിവസങ്ങളില്‍ സൗദി അറേബ്യയുടെ പല മേഖലകളിലും ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും മഴക്കും പുറമെ ചില മേഖലകളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ പരിസ്ഥിതി സംരക്ഷണ ജനറല്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ചിലയിടങ്ങളില്‍ പ്രളയത്തിനും സാധ്യതയുണ്ട്. താഴ്‌വരകള്‍ക്കും മഴവെള്ളം കെട്ടിടിക്കടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്കും സമീപം താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
മക്ക മേഖലയില്‍ തായിഫ്, മൈസാന്‍, ബനീ സഅദ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. മറ്റുമേഖലകളിലും ഇന്ന് രാത്രി പത്ത് വരെ മഴ പ്രതീക്ഷിക്കണം.
അല്‍ബാഹ മേഖലയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. പൊടിക്കാറ്റും പ്രതീക്ഷിക്കുന്നു. അല്‍ബാഹക്കു പുറമെ, സമീപ പ്രദേശങ്ങളായ ബില്‍ജുറൈശി, അല്‍ മഖ്‌വ എന്നിവനിടങ്ങളിലും ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കാലവസ്ഥാ വിഭാഗം പ്രവചിക്കുന്നു. ഈ മേഖലയില്‍ രാത്രി ഒമ്പതുവരെ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നു.
അസീര്‍ മേഖലയിലും രാത്രി പത്ത് വരെ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. അബഹ പട്ടണമടക്കമുള്ള സ്ഥലങ്ങളില്‍ മഴ തുടരുമെന്നാണ് പ്രവചനം.

Latest News