Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

നോ പറഞ്ഞാല്‍ പിന്നെ ഒരുത്തനും  അടുക്കില്ല- ആന്‍ഡ്രിയ ജെര്‍മിയ 

കാസ്റ്റിംഗ് കൗച്ചും മീ ടു വെളിപ്പെടുത്തലും നിറഞ്ഞു നില്‍ക്കുകയാണ് സിനിമാ ലോകത്ത്. ഓരോ ദിവസവും വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. 
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന് പുരുഷന്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു പറയുകയാണ് തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയ. സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ. അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ലെന്നും ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും അവര്‍ ചോദിച്ചു.
എനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ല. മാത്രമല്ല ഇതുവരെയും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാം. എന്നെ പരിചയപ്പെടുന്നവര്‍ക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്'ആന്‍ഡ്രിയ വ്യക്തമാക്കി.
കാസ്റ്റിംഗ് കൗച്ചില്‍ നടിമാരെ കുറ്റപ്പെടുത്തി ബോളിവുഡ് താരം ശില്‍
പ ഷെട്ടിയും അടുത്തിടെ രംഗത്തുവന്നിരുന്നു. കാസ്റ്റിംഗ് കൗച്ചിലൂടെ ആനുകൂല്യം നേടിയ ശേഷം പിന്നീട് പരാതി പറഞ്ഞിട്ട് എന്തുകാര്യം എന്നായിരുന്നു ശില്പ ഷെട്ടി ചോദിച്ചത്.

Latest News