Sorry, you need to enable JavaScript to visit this website.

രഹനാ ഫാത്തിമയ്‌ക്കെതിരെ  ബി.എസ്.എന്‍.എല്‍ നടപടി 

പൊലീസ് സുരക്ഷയോടെ ശബരിമല നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൂചന നല്‍കി ബി.എസ്.എന്‍.എല്‍ അധികൃതര്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ബി.എസ്.എന്‍.എല്‍ വിശദീകരണക്കുറിപ്പ് ഇറക്കി. 
ഭാരതത്തിന്റെ നിയമവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലികോം പൊതുമേഖലാ സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍. ഏതെങ്കിലും മത വികാരത്തെ വ്രണപ്പെടുതാനോ എന്തെങ്കിലും നിയമങ്ങള്‍ ലംഘിക്കാനോ ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനം കൂട്ട് നില്‍ക്കില്ല എന്ന് ഞങ്ങളുടെ മാന്യ വരിക്കാരേയും അഭ്യുതയകാംക്ഷികളെയും അറിയിച്ചു കൊള്ളുന്നു. രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെങ്കിലും വ്യക്തിതാല്‍പ്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുകയോ അതിനു കൂട്ട് നില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഭാരത സര്‍ക്കാര്‍ അംഗീകരിച്ച നിയമാവലി അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും എന്നറിയിച്ചു കൊള്ളുന്നു. വ്യക്തിപരമായി ഏതെങ്കിലും ജീവനക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ബി.എസ്.എന്‍.എലിന്റെ തീരുമാനമായി തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിക്കുന്നു-ബി.എസ്.എന്‍.എല്‍ കുറിപ്പില്‍ വ്യക്തമാക്കി. 

Latest News