ദമാം- ഈ മാസം 18 മുതല്‍ ദമാമില്‍ കസ്റ്റഡിയിലായിരുന്ന രണ്ടാമത്തെ മലയാളിയേയും വിട്ടയച്ചു. ദമാം എയര്‍പോര്‍ട്ട് പരിസരത്തുനിന്ന് സംശയസാഹചര്യത്തില്‍ പിടികൂടിയ കണ്ണൂര്‍ സ്വദേശി അഷ്റഫിനെയാണ് ഇന്ന് വിട്ടയച്ചത്. ഇയളുടെ കൂടെ ഉണ്ടായിരുന്ന ശഫീഖിനെ ശനിയാഴ്ച വൈകിട്ട് സ്പോണ്സറോടൊപ്പം വിട്ടയച്ചിരുന്നു.
നാട്ടില്‍നിന്ന് വരുന്ന സുഹൃത്ത് അര്‍ഷാദിനെ സ്വീകരിക്കുന്നതിന് എയര്‍പോര്‍ട്ടില്‍ പോയ സമയത്താണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ 13-ന് ദമാം എയര്‍പോര്‍ട്ടിലേക്ക് പോയതിനുശേഷം കാണാതായ നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണുവിനുവേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് എയര്‍പോര്‍ട്ടിലേക്ക് പോയ മറ്റു രണ്ടു മലയാളികളെ കൂടി കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. സ്പോണ്സര് ഇടപെട്ട് അഷ്റഫിനെ മോചിപ്പിച്ചതായും കേസില്ലെന്നും സാമൂഹ്യ പ്രവര്ത്തകന് മുജീബ് ബാലുശ്ശേരി അറിയിച്ചു. ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ തിരികെ എത്തിയ അര്‍ഷാദിനെ ജവാസാത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ നാട്ടിലേക്ക് മടങ്ങുമെന്നും മുജീബ് അറിയിച്ചു.