Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അര്‍ജുന്‍ 'പിന്നില്‍' തഴുകി; #MeToo ആരോപണവുമായി നടി ശ്രുതി ഹരഹരന്‍

ബംഗളൂരു- തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ അര്‍ജുന്‍ മിടൂവില്‍ കുടുങ്ങി. നടി ശ്രുതി ഹരഹരനാണ് അര്‍ജുന്‍ സമ്മതമില്ലാതെ ശരീരഭാഗങ്ങള്‍ തലോടിയെന്നാരോപിച്ച് രംഗത്തെത്തിയത്. 2016ല്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍വച്ചാണ് സംഭവമെന്നും ട്വിറ്ററിലും ഫേസ്ബുക്കിലും ശ്രൂതി പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പില്‍ പറയുന്നു. ഷൂട്ടിംഗ് റിഹേഴസലിനിടെ അര്‍ജനും ഞാനും വളരെ അടുപ്പം കാണിക്കുന്ന സീന്‍ അഭിനയിക്കുകയായിരുന്നു. അര്‍ജുന്‍ എന്നെ ആലിംഗനം ചെയ്യുന്നതാണ് രംഗം. എന്നാല്‍ മുന്നറിയിപ്പോ അനുമതിയൊ ഇല്ലാതെ അര്‍ജുന്‍ കൈകള്‍ എന്റെ പിന്‍വശത്ത് താഴോട്ടും മേലോട്ടും തഴുകി. എന്നെ അദ്ദേഹം വലിച്ച് ശരീരത്തോട് അടുപ്പിക്കുകയും ഇത്തരത്തിലുള്ള ലീലകള്‍ സീനില്‍ ഉള്‍പ്പെടുത്താമോ എന്ന് സംവിധായകനോട് ചോദിക്കുകയും ചെയ്തു- 29കാരിയായ നടി ഓര്‍ത്തെടുക്കുന്നു. ഈ സിനിമയില്‍ അര്‍ജുനന്റെ ഭാര്യയായണ് ശ്രുതി അഭിനയിച്ചത്. 54കാരനായ അര്‍ജുനന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം വളരെ വലുതായാണ് കണ്ടതെന്നും ശ്രുതി പറയുന്നു. 

അമ്പതോളം പേരടങ്ങുന്ന ഷൂട്ടിങ് സംഘത്തിന്റെ മുന്നില്‍ വച്ചുണ്ടായ ഈ സംഭവത്തില്‍ ആകെ അസ്വസ്ഥയായി ശ്രുതി പറയുന്നു. സിനിമയില്‍ റിയലിസം കാണിക്കുന്നതിനോട് പൂര്‍ണ യോജിപ്പാണ്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായാണ് അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലാണെന്നാണ് മനസ്സിലാക്കിയത്. എന്നാല്‍ ഈ പെരുമാറ്റം വെറുപ്പിക്കുന്നതായി. അന്ന് എന്തു പറയണമെന്നന് അറിയില്ലായിരുന്നു- ശ്രുതി പറയുന്നു.

ഈ സംഭവം മേക്കപ്പ് ടീമിനോടും പറഞ്ഞിരുന്നു. ഇനി റിഹേഴ്‌സലിന് താല്‍പര്യമില്ലെന്ന് സംവിധായകരോടും പറഞ്ഞു. സിനിമയുടെ സംവിധായകന്‍ എന്റെ അസ്വസ്ഥതകള്‍ മനസ്സിലാക്കിയിരുന്നു-ശ്രുതി പറഞ്ഞു. സിനിമാ ചിത്രീകരണത്തിനിടെ അര്‍ജുനനില്‍ നിന്നുണ്ടായ അശ്ലീലം നിറഞ്ഞ സംസാരങ്ങള്‍ എനിക്ക് ശരിയായി ജോലി ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടാക്കി. ജോലി ഇടവേളകളില്‍ കാണാനുള്ള അദ്ദേഹത്തിന്റെ കാമാസക്തമായ ക്ഷണങ്ങള്‍ ഭയപ്പെടുത്തിയെന്നും ശ്രുതി ആരോപിച്ചു. 

ഈ ആരോപണങ്ങള്‍ അര്‍ജുന്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും അദ്ദേഹം പ്രതികരിച്ചു. 

Latest News