Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈദ്യുതി വിഛേദിക്കൽ: ബിൽ പരിധി ഉയർത്തി

റിയാദ് - ബിൽ അടയ്ക്കാത്തവർക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിക്കുന്നതിനുള്ള ബിൽ തുക പരിധി ആയിരം റിയാലായി ഉയർത്തുന്നതിന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി ഗവർണർ ഡോ. അബ്ദുല്ല അൽശഹ്‌രി സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് നിർദേശം നൽകി. ഇതുവരെ കണക്ഷൻ വിഛേദിക്കുന്നതിനുള്ള ബിൽ തുക പരിധി 400 റിയാലായിരുന്നു. അതേസമയം, ബിൽ അടയ്ക്കാത്തവർക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിക്കുന്നതിനുള്ള സമയ പരിധി ആറു മാസത്തിൽ നിന്ന് മൂന്നു മാസമായി കുറച്ചു.  
വൈദ്യുതി മീറ്റർ കൃത്യമായല്ല പ്രവർത്തിക്കുന്നതെന്നും ഉപഭോഗം കണക്കാക്കുന്നതിൽ പിഴവുകളുണ്ടെന്നും കണ്ടെത്തിയാൽ നിശ്ചിത സമയത്തിനകം സൗദി ഇലക്ട്രിസിറ്റി കമ്പനി മീറ്ററിലെ തകരാറ് ശരിയാക്കുകയോ പകരം പുതിയ മീറ്റർ സ്ഥാപിക്കുകയോ വേണം. ബില്ലുകളിലെ പിഴവുകൾ മുൻകാല പ്രാബല്യത്തോടെ തിരുത്തലും നിർബന്ധമാണ്. 


 

Latest News