ദമാം- മൂന്ന് ദിവസമായി ദമാമില്‍ കസ്റ്റിഡിയിലായിരുന്ന രണ്ട് മലയളികളില്‍ ഒരാളെ സ്‌പോണ്‍സറോടൊപ്പം വിട്ടയച്ചു. കണ്ണൂര്‍ സ്വദേശി ശഫീഖാണ് മോചിതനായത്. ശഫീഖിനോടൊപ്പം പിടിയിലായ അഷ്‌റഫ് നാളെ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ബാലുശ്ശേരി അറിയിച്ചു.
കഴിഞ്ഞ 18 നാണ് ഇരുവരും നാട്ടില്‍നിന്ന് വരുന്ന അര്‍ഷദിനെ സ്വീകരിക്കാന്‍ ദമാം എയര്‍പോര്‍ട്ടിലെത്തിയത്.
സംശയ സാഹചര്യത്തിലാണ് ഇവരെ കസ്റ്റിഡിയിലെടുത്തിരുന്നത്. തെളിവുകളൊന്നുമില്ലാത്തതിനാലാണ് പരിശോധനക്കു ശേഷം ശഫീഖിനെ വിട്ടയച്ചതെന്ന് സ്‌പോണ്‍സറോട് സംസാരിച്ച മുജീബ് പറഞ്ഞു.
സംശയ സാഹചര്യത്തിലാണ് ഇവരെ കസ്റ്റിഡിയിലെടുത്തിരുന്നത്. തെളിവുകളൊന്നുമില്ലാത്തതിനാലാണ് പരിശോധനക്കു ശേഷം ശഫീഖിനെ വിട്ടയച്ചതെന്ന് സ്‌പോണ്‍സറോട് സംസാരിച്ച മുജീബ് പറഞ്ഞു.