ദമാം- ദമാമില്‍നിന്ന് കഴിഞ്ഞ 18 മുതല്‍ കാണാതായ കണ്ണൂര്‍ സ്വദേശി അഷ്‌റഫ് അവാമിയ ജയിലിലുണ്ടെന്ന് സ്ഥിരീകരിച്ചു. സാമൂഹിക പ്രവര്‍ത്തകരും സ്‌പോണ്‍സറും നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. ഇയാളോടൊപ്പം ഖത്തിഫില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ശഫീഖും ജയിലിലുണ്ട്.
നാട്ടില്‍നിന്ന് വരുന്ന അര്‍ഷാദിനെ സ്വീകരിക്കാനായി ദമാം എയര്‍പോര്‍ട്ടില്‍ പോയതായിരുന്നു ഇവര്‍. ഇരുവര്‍ക്കുമെതിരായ കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാളെ സ്‌പോണ്‍സര്‍ക്ക് ലഭിക്കും.
നേരത്തെ ഫൈനല്‍ എക്‌സിറ്റില്‍ പോയ അര്‍ഷാദ് പുതിയ വിസയിലാണ് തിരിച്ചെത്തിയതെങ്കിലും ജവാസാത്ത് കസ്റ്റഡിയിലാണെന്നും പറയുന്നു.