സ്രാവിന്റെ ടാങ്കില്‍ നഗ്നനായി  നീന്തിയ യുവാവിനെതിരെ കേസ് 

പൂര്‍ണ്ണ നഗ്‌നനായി യുവാവ് സ്രാവിന്റെ ടാങ്കിലേക്ക് എടുത്തു ചാടി. കാനഡയിലാണ് സംഭവം. കാനഡയിലെ പ്രശസ്തമായ ഡൗണ്‍ടൗണ്‍ ടൊറന്റോ അക്വേറിയത്തിലാണ് യുവാവ് എടുത്തു ചാടിയത്. മറ്റുള്ളവരെ പോലെ കാഴ്ച ആസ്വദിക്കാന്‍ എത്തിയ യുവാവാണ് അപകടകരമായ പ്രവൃത്തി ചെയ്തത്. 37കാരനായ ഡേവിഡ് വിവറാണ് ഈ സാഹസം കാട്ടിയത്.
എല്ലാവരും കാഴ്ച കണ്ട് നില്‍ക്കുമ്പോള്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് ഇയാള്‍ ടാങ്കിലേക്ക് എടുത്തു ചാടുകയായിരുന്നു. ഡേന്‍ജറസ് ലഗൂണ്‍ എന്നാണ് ഈ ടാങ്കിന്റെ പേര്. 17 സ്രാവുകള്‍ക്ക് പുറമെ പലതരം മത്സ്യങ്ങളും സമുദ്രജീവികളും ഇതിനുള്ളില്‍ ഉണ്ട്. അക്വേറിയത്തിന്റെ അര്‍ധരാത്രിയിലത്തെ ഷോയ്ക്കിടെയായിരുന്നു യുവാവിന്റെ സാഹസം. മീനുകളും സ്രാവുകളും നിറഞ്ഞ ജലാശയത്തില്‍ നഗ്‌നനായി നീന്തുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍  വൈറലായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Latest News