കൃതജ്ഞതാഭരിതം കേരളം; മുഖ്യമന്ത്രി ശൈഖ് നഹ്‌യാനെ കണ്ടു

അബുദാബി- പ്രളയത്തിന് ശേഷം യു.എ.ഇ കേരളത്തിന് നല്‍കിയ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃതജ്ഞത അറിയിച്ചു. സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും രാജകുടുംബാംഗവുമായ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ നേരില്‍ കണ്ടാണ് സംസ്ഥാനത്തിന്‍റെ നന്ദി മുഖ്യമന്ത്രി അറിയിച്ചത്. ഒപ്പം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാനം തയാറാക്കിയ പദ്ധതി പിണറായി വിജയന്‍ വിശദീകരിച്ചു.

കേരളം നേരിട്ട ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ശൈഖ്  നഹ്യാന്‍ നവകേരള നിര്‍മിതിയില്‍ സാധ്യമാകുന്ന മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

 

Latest News