കാവ്യയ്ക്കും ദിലീപിനും പെണ്‍കുഞ്ഞ് പിറന്നു

കൊച്ചി- നടി കാവ്യാ മാധവന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. ഒട്ടേറെ വിവാദങ്ങളില്‍ നായികാ നായകന്മാരായ ജനപ്രിയ ജോഡികള്‍ ദിലീപും കാവ്യയും 2016 നവംബര്‍ 25നാണ് വിവാഹിതരായത്. വിവാഹ ദിവസം രാവിലെയായിരുന്നു ദിലിപ് വിവാഹ കാര്യം അറിയിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും കാവ്യ പൂര്‍ണമായും വിട്ടുനിന്നു. ദിലീപും കാവ്യയും 21 സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മുന്‍ഭാര്യ നടി മജ്ഞു വാര്യരില്‍ ദിലിപീന് മീനാക്ഷി എന്ന മകളുണ്ട്. മീനാക്ഷിയും ദിലീപിനൊപ്പമാണ്. 


 

Latest News