തിരുവനന്തപുരം- ഡി.ജി.പി ടി.പി സെൻകുമാറിന് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. വിധിയൽ വ്യക്തത തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇക്കാര്യത്തിൽ കൂടി വ്യക്തത വന്ന ശേഷം മാത്രമേ സെൻകുമാറിന്റെ പുനർനിയമന കാര്യത്തിൽ തീരുമാനമാകൂ.
കഴിഞ്ഞയാഴ്ച്ചയാണ് സെൻകുമാറിന് ഡി.ജി.പി പദവി തിരികെ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഒരാഴ്ച്ച പിന്നിട്ടിട്ടും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനെ തുടർന്ന് സെൻകുമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് ഈ കേസ് സുപ്രീം കോടതി പരിഗണിച്ചില്ല.