മുംബൈ- വിമാനത്തില്‍വെച്ച് എയര്‍ഹോസ്റ്റസിനെ അപമാനിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ രാജു ഗംഗപ്പ (28) എന്ന യാത്രക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ബംഗ്ലൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈ എയര്‍പോര്‍ട്ടില്‍നിന്ന് ടേക്ക് ഓഫീന് തൊട്ടുമുമ്പാണ് സംഭവം. 20 കാരിയായ എയര്‍ഹോസ്റ്റസിന്റെ പിറകില്‍ പിടിച്ചുവെന്നാണ് പരാതി. ചോദ്യം ചെയ്ത എയര്‍ഹോസ്റ്റസിനെ അസഭ്യം പറയുകയും ചെയ്തു.
വിമാനത്തിലെ മുതിര്‍ന്ന ജോലിക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനെ പുറത്താക്കുകയായിരുന്നു. സി.ഐ.എസ്.എഫിന് കൈമാറിയ യുവാവിനെ പിന്നീട് എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ അപമാനിച്ച സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിമയത്തിലെ 354 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മുംബൈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്‍ഡിഗോ വിമാന കമ്പനി പ്രതികരിച്ചിട്ടില്ല.