തിരുവനന്തപുരം-ദല്‍ഹി രാജധാനി എക്‌സ്പ്രസിലേക്ക് ട്രക്ക് ഇടിച്ചു കയറി ഒരു മരണം; പാളം തെറ്റി

ഭോപാല്‍- തിരുവനന്തപുരത്തു നിന്നും ദല്‍ഹിയിലേക്കു പോകുകയായിരുന്ന രാജ്ധാനി എക്രപ്രസ് ട്രെയ്‌നിലേക്ക് മധ്യപ്രദേശിലെ തണ്ഡലയില്‍ ട്രക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ട്രെയ്‌നിന്റെ രണ്ടു കോച്ചുകള്‍ പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കില്ല. തണ്ഡ്‌ല ക്രോസിങ്ങില്‍ ഗേറ്റ് തകര്‍ത്താണ് ട്രക്ക് ട്രെയ്‌നിന്റെ ബി7, ബി8 കോച്ചുകളിലേക്ക് ഇടിച്ചു കയറിയത്. കാവല്‍ക്കാരനുള്ള ലെവല്‍ ക്രോസിങ്ങായിരുന്നു ഇതെന്ന് റെയില്‍വെ അറിയിച്ചു. രണ്ടു കോച്ചുകളിലേയും യാത്രക്കാര്‍ സുരക്ഷിതരാണ്. അപകടത്തില്‍പ്പെട്ട കോച്ചുകളിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി ട്രെയ്ന്‍ യാത്ര തുടര്‍ന്നു. പാളം തെറ്റിയ കോച്ചുകളില്ലാതെയാണ് ട്രെയ്ന്‍ പുറപ്പെട്ടത്.
 

Latest News