നാദാപുരം- പോക്സോ കേസിലെ തെളിവെടുപ്പിനിടയില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. മരുതോങ്കര പയ്യന്റവിടെ താഴ കുനിയില്‍ ശ്രീഷിനെയാണ് നാദാപുരം കോടതിയില്‍ കീഴടങ്ങാനെത്തുന്നതിനിടയില് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും സുഹൃത്തുക്കളുമടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം ഒന്നാം ക്ലാസ് മജിസ്റ്റ്രേട്ട് കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
16 വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ റിമാന്റിലായ ശ്രീഷിനെ തൊട്ടില്‍പ്പാലം പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ പിതാവ് പയ്യന്റവിടെ താഴകുനിയില്‍ ശ്രീനിവാസന്(48), അമ്മ നിഷിത(42)സുഹൃത്തുക്കളായ ചെമ്പനോട കളച്ചേരില് അമല്‍(22),അകില്(19),പൂഴിത്തോട് കപ്പിലമുട്ടില് ജോമറ്റ്(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന രഹസ്യ വിവത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മഫ്ടിയിലും അല്ലാതെയും കല്ലാച്ചിയില്‍ കാത്തിരിക്കുകയായിരുന്നു.






