പ്രിയങ്ക ചോപ്ര -നിക് വിവാഹം  ജോധ്പൂരില്‍ 

ബോളിവുഡ് ഹോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും കാമുകന്‍ നിക് ജോനസുമായുള്ള വിവാഹം നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ നടക്കും. വിവാഹം രാജകീയ രീതിയിലായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.  ജോധ്പുരിലെ ഉമൈദ് ഭവനില്‍ വച്ചാകും വിവാഹം നടക്കുക. ജോധ്പൂരിലെ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന 200 പേര്‍ മാത്രമാണ് പങ്കെടുക്കുക.
പ്രിയങ്കയുടെയും നിക്കിന്റെയും ന്യൂയോര്‍ക്കിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ വച്ച് ബ്രൈഡല്‍ ഷവര്‍ നടക്കും. ആഗസ്ത് പതിനെട്ടിന് ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു. വൈകാതെ തന്നെ ആരാധകരെ അത്ഭുത പെടുത്തികൊണ്ട് വിവാഹ തീയതിയും നിശ്ചയിച്ചിരിക്കുന്നു.പ്രിയങ്കയുടെ 36ാം വയസ്സിലാണ് നിക് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അമേരിക്കന്‍ ഗായകനാണ് നിക് ജോനാസ്.

Latest News