ഷാര്‍ജ- കനത്ത മഴയെത്തുടര്‍ന്ന് വാദി അല്‍ ഹിലോ റോഡിന് ഇടയിലുള്ള ഷാര്‍ജ-കല്‍ബ റോഡ് പോലീസ് അടച്ചു. ഉത്തര എമിറേറ്റിന്റെ പല ഭാഗങ്ങളിലും നല്ല മഴയാണ് ഇന്നലെ ലഭിച്ചത്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു. വേഗം നിയന്ത്രിക്കണം, ദൃശ്യക്ഷമതയില്ലെങ്കില്‍ വാഹനം ഓടിക്കരുത്. റോഡ് തുറക്കും വരെ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.






