മനാമ- നവംബര്‍ 24 ന് നടക്കുന്ന ബഹ്‌റൈന്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 365,467 വോട്ടര്‍മാര്‍. തെരഞ്ഞെടുപ്പ് ഉന്നത സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ഥി പത്രികാസമര്‍പ്പണം വ്യാഴാഴ്ച ബുധനാഴ്ച ആരംഭിക്കും. ഇതോടെ ബഹ്‌റൈന്‍ തെരഞ്ഞെടുപ്പ് ചൂടില്‍ അമരുകയായി.
സാമൂഹിക പ്രവര്‍ത്തകരും വ്യവസായികളുമടക്കം നിരവധി പേര്‍ ഇതിനകം മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.