ന്യൂദല്‍ഹി- ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായികയുമായ വിന്റ നന്ദക്കെതിരെ ബോളിവുഡ് നടന് അലോക് നാഥ് മാനനഷ്ടക്കേസ് നല്കി. വിന്റ മാപ്പ് എഴുതി നല്‍കണമെന്നും ഒരു രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അലോക് നാഥ് ആവശ്യപ്പെട്ടു. വിന്റ നന്ദ അലോക് നാഥിനെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു.
19 വര്‍ഷം മുന്‍പ് അലോക് നാഥ് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് വിന്റ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ ആരോപിച്ചത്. പാര്‍ട്ടിക്ക് ക്ഷണിച്ച ശേഷം മയക്കുമരുന്ന് നല്‍കുകയും തന്റെ വീട്ടിലെത്തി അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു വിന്റയുടെ പരാതി. വിന്റ നന്ദക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അലോകിന്റെ ഭാര്യ ആശു നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
വിന്റയുടെ വെളിപ്പെടുത്തലിനു പിന്നാലെ അലോകിനെതിരെ നടി സന്ധ്യ മൃദുലും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീയും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.