അല്‍ഹസ- മലയാളി യുവാവിനെ രണ്ടു ദിവസമായി കാണാനില്ല. ശനിയാഴ്ച രാത്രി ദമാം എയര്‍പോര്‍ട്ടിലേക്ക് പോയ മലപ്പുറം സ്വദേശി ജിഷ്ണുവിനെ (25) കുറിച്ച് പിന്നീട് വിവരമില്ലെന്ന് അല്‍ഹസയില്‍ കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ അറിയിച്ചു. ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന ജിഷ്ണു ഒരാളെ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോയതായിരുന്നു. രത്രി പത്ത് മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയതായി വിവരമുണ്ട്. സ്‌പോണ്‍സര്‍ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0544007778 എന്ന നമ്പറില്‍ ബന്ധപ്പെടണം.