കുവൈത്ത് സിറ്റി- അല്‍ മഹ്ബൂലയില്‍ ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കി. തന്റെ ഫ്‌ളാറ്റിന്റെ ജനലില്‍നിന്നുമാണ് ഇയാള്‍ ചാടിയത്. ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാളെ പിന്തിരിപ്പിക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമിച്ചെങ്കിലും വഴങ്ങാതെ ചാടുകയായിരുന്നു. താഴെ വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞതായി കുവൈക്ക് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല.