Sorry, you need to enable JavaScript to visit this website.

അബുദാബിയിലേക്ക് ഇന്‍ഡിഗോയുടെ കോഴിക്കോട്, കൊച്ചി സര്‍വീസുകള്‍ ഇന്ന് തുടങ്ങും

അബുദാബി- ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ പുതുതായി അബുദാബിയിലേക്കും തിരിച്ചും ആരംഭിക്കുന്ന കോഴിക്കോട്, കൊച്ചി സര്‍വീസുകള്‍ ഇന്ന് തുടങ്ങും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന ആദ്യ സര്‍വീസ് വൈകിട്ടു 4.30ന് അബുദാബിയില്‍ ഇറങ്ങും. അബുദാബിയില്‍ നിന്നും പുലര്‍ച്ചെ 4.30ന് കൊച്ചിയിലേക്കു പറന്ന് 10.30ന് നെടുമ്പാശേരിയില്‍ ഇറങ്ങുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 

കോഴിക്കോട്ടേക്കുള്ള ആദ്യ സര്‍വീസ് വൈകീട്ട് 5.30ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. കരിപ്പൂരില്‍ നിന്ന് രാത്രി 12.40നാണ് തിരിച്ചുള്ള സര്‍വീസ്. പുലര്‍ച്ചെ 3.30ന് അബുദാബിയിലെത്തും.

പുതുതായി തുടങ്ങുന്ന അബുദാബി സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്ക് ഇളവുകളും 40 കിലോ ബാഗേജും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. 

നിരക്കുകള്‍
കൊച്ചി-അബുദാബി -355 ദിര്‍ഹം
അബുദാബി-കൊച്ചി -367 ദിര്‍ഹം
കോഴിക്കോട്-അബുദാബി -488 ദിര്‍ഹം
അബുദാബി-കോഴിക്കോട് -363 ദിര്‍ഹം
 

Latest News