ബംഗളുരു സ്‌കൂളില്‍ പ്രധാനധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

ബംഗളുരു- സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ ആറംഗ സംഘം പ്രധാനധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. നഗരസമീപ ദേശമായ അഗ്രഹാര ദസറഹള്ളിയിലെ ഹാവനൂര്‍ പബ്ലിക് സ്‌കൂളില്‍ 20 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് എടുക്കുന്നതിനിടെയാണ് ആക്രമണം. 60കാരനായ പ്രധാനധ്യാപകന്‍ രംഗനാഥ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ബംഗളുരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ വച്ച് ആക്രമിസംഘത്തില്‍ ഒരാളെ പോലീസ് പിടികൂടി. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളുടെ കാലില്‍ പോലീസ് വെടിവയ്പ്പില്‍ പരിക്കേറ്റു. പ്രതിയെ ആശുപത്രിയിലെത്തിത്ത് ചികിത്സയും നല്‍കി. സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട് ഭൂമിത്തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
 

Latest News