മനാമ- മുഹറഖിലെ ഒരു കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്ന് അടിയന്തരമായി ഒഴിപ്പിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അശ്രദ്ധമൂലമുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അതേസമയം, സല്‍മാനിയയില്‍ കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടര്‍ പൊട്ടി കെട്ടിടം ഭാഗികമായി തകര്‍ന്നുവീണ സംഭവത്തില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ബംഗ്ലാദേശികളാണ്. സ്‌ഫോടനത്തില്‍ ഇവര്‍ക്ക് മാരകമായി പൊള്ളലേറ്റിരുന്നു.






