കാറോട്ട മത്സരത്തിനിടെ അപകടം; ഇമാറാത്തി യുവാവിന് ദാരുണാന്ത്യം- Video

ഉമ്മുല്‍ ഖുവൈന്‍- കാറോട്ട മത്സരത്തിനിടെ ഉമ്മുല്‍ ഖുവൈനിലെ എമിറേറ്റ്‌സ് മോട്ടോര്‍പ്ലക്‌സ് റെയ്‌സ് ട്രാക്കിലുണ്ടായ അപകടത്തില്‍പ്പെട്ട് 23-കാരനായ ഇമാറാത്തി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അതിവേഗതയിലുള്ള മത്സര ഓട്ടത്തിനിടെ ട്രാക്കിന്റെ വശത്തെ അരമതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പലതവണ ഉരുണ്ടു മറിഞ്ഞാണ് തെറിച്ചു വീണത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മത്സരയോട്ടത്തിന് ഇറങ്ങുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് മുന്നറിയിപ്പു നല്‍കി.
അപകട ദൃശ്യം

Latest News