മുംബൈ- മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ദൈവമായി ഉയര്‍ത്തി. മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരമായാണ് മോഡിയെ ഉയര്‍ത്തിയത്.
പ്രധാനമന്ത്രി മോഡിജി വിഷ്ണുവിന്റെ അവതാരമാണെന്ന് യഥാ യഥാ ധര്‍മസ്യ എന്ന ശ്ലോകത്തോടൊപ്പമാണ് ബി.ജെ.പി വക്താവ് അവദൂത് വാഗ് ട്വീറ്റ് ചെയ്തത്. ഹിന്ദു സംസ്‌കാരത്തില്‍ 33 കോടി ദൈവങ്ങളുണ്ടെന്നും ഹിന്ദു ദര്‍ശനപ്രകാരം പഞ്ചമഹാത്ഭുതങ്ങളാണ് (ഭൂമി, ആകാശം, ജലം, വായു, അഗ്നി) സൃഷ്ടിക്ക് ആധാരമെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവ് ദേവിയാണെന്നും പ്രധാന സേവകനായി മോഡിജി ഭാരത മാതാവിനെ സേവിക്കുന്നതിനാല്‍ മോഡിജിയും ഞങ്ങള്‍ക്ക് ദൈവമാണെന്ന് ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് വാഗ് അവകാശപ്പെട്ടു. എന്നാല്‍ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു.
ബിജെപിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ് പരാമര്‍ശത്തിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍.സി.പി എംഎല്‍എ ജിതേന്ദ്ര അവ്ഹാദും ബി.ജെ.പി നേതാവിനെ വിമര്‍ശിച്ചു. അവദൂത് വാഗ് ഒരു എന്‍ജിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു പരിശോധിക്കണമെന്നും ജിതേന്ദ്ര പറഞ്ഞു.