ബോളിവുഡില്‍ മി ടൂ സന്ദേശങ്ങള്‍ തലങ്ങും വിലങ്ങും പറക്കുകയാണ്. പഴയ കഥകള്‍ പൊക്കിയെടുത്ത് ഞാനും ഞാനും എന്ന് പറഞ്ഞ് ഓരോരുത്തര്‍ ട്വീറ്റ് ചെയ്ത് മത്സരിക്കുന്നു. അതിനിടയ്ക്കാണ് കുഞ്ഞും കുടുംബവുമായി അടങ്ങി ഒതുങ്ങി കഴിയുന്ന ഐശ്വര്യ റായി ബച്ചന്റെ പേരില്‍ വെള്ളിയാഴ്ച വൈകുന്നരം മുതല്‍ വ്യാജ സന്ദേശം സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രചരിച്ചത്. വളരെ പെട്ടെന്ന് ഇത് വൈറലാവുകയും ചെയ്തു. ഒരു ഉന്നതന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യമെല്ലാം ഇതില്‍ പറയുന്നുണ്ട്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഐഷുവിന് ചില പ്രണയങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം ബോളിവുഡിലെ കരുത്തന്‍ സല്‍മാന്‍ ഖാനുമായിട്ടായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഐഷു നിറഞ്ഞ് നിന്നൊരു കാലവുമുണ്ടായിരുന്നു. ആരാധ്യയെയും നോക്കി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് കഴിയുന്ന ഐഷുവിനെ ഉപദ്രവിക്കാന്‍ ദുഷ്ട ശക്തികള്‍ ബോധപൂര്‍വം പടച്ചു വിട്ടതാണ് ട്വീറ്റെന്ന് വ്യക്തമായി.