യു.എ.ഇ പൗരന്മാര്‍ക്ക് മെക്‌സിക്കോയില്‍ പോകാന്‍ ഇനി വിസ വേണ്ട

അബുദാബി- യു.എ.ഇ, മെക്‌സിക്കോ പൗരന്മാര്‍ക്ക് ഇനി വിസയില്ലാതെ ഇരുരാജ്യങ്ങളിലും പരസ്പര സന്ദര്‍ശനം നടത്താം. ഇതിനായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
മെക്‌സിക്കോയിലെ യു.എ.ഇ അംബാസഡര്‍ അഹ്മദ് ഹാതിം അല്‍ മെന്‍ഹാലി ഇതുസംബന്ധമായ നയതന്ത്ര ധാരണാപത്രം യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ചരിത്രപ്രധാനമായ സന്ദര്‍ഭമാണിതെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും അല്‍ മെന്‍ഹാലി പറഞ്ഞു. മെക്‌സിക്കന്‍ അധികൃതര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest News