ബഹ്‌റൈന്‍ കെട്ടിട ദുരന്തത്തില്‍ നാലുപേര്‍ ഗുരുതര നിലയില്‍

മനാമ- ചൊവ്വാഴ്ച സല്‍മാനിയയില്‍ കെട്ടിടം തകര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരം. അപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു.
ബംഗ്ലാദേശ് സ്വദേശികളാണ് ഗുരുതര നിലയിലുള്ളത്. ഇവരെ മൂന്നു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാസേന പുറത്തെടുക്കുകയായിരുന്നു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. 28 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ബംഗ്ലാദേശ് അംബാസഡര്‍ പറഞ്ഞു. പലര്‍ക്കും പൊള്ളലേറ്റാണ് പരിക്ക്. ഒരാള്‍ക്ക് 50 ശതമാനം പൊള്ളലുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

 

Latest News