എല്ലാവരും വെജിറ്റേറിയനാകണം എന്ന് ഉത്തരവിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- രാജ്യത്ത് എല്ലാ പൗരന്മാരും വെജിറ്റേറിയന്‍ ഭക്ഷണ രീതി മാത്രമെ പിന്തുടരാവൂ എന്ന് ഉത്തരവിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാംസ കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് സന്നദ്ധ സംഘടനകള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ഇങ്ങനെ പറഞ്ഞത്. എല്ലാവരും വെജിറ്റേറിയന്‍ ആയിരിക്കണം എന്നാണോ ഹര്‍ജിക്കാരുടെ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഒരു ഉത്തരവിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഈ ഹര്‍ജി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും. കാലി ചന്തകളില്‍ കാലി വില്‍പ്പനയും വാങ്ങലും നിരോധിച്ച് കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
 

Latest News