ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടൂ കാമ്പയിന്റെ പശ്ചാത്തലത്തില്‍ യുവതികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി കങ്കണ റാണട്ട്. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ആഞ്ഞടിച്ചത്. ബോളിവുഡ് സംവിധായകന്‍ വികാസ് ബാഹലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സത്യമാണ്.
നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഞാന്‍ ഹൃതിക്‌റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്- കങ്കണ പറഞ്ഞു.
വികാസ് ബഹല്‍ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോള്‍ വികാസ് ബഹല്‍ ആലിംഗനത്തിലൂടെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നെന്നും ഇതിനിടെ കഴുത്തിലും മുടിയിലും മുഖം അമര്‍ത്തുന്നത് പതിവായിരുന്നുവെന്നുമാണ് കങ്കണ വെളിപ്പെടുത്തിയത്. ഹൃതിക്‌റോഷനെതിരെ നേരത്തെ തന്നെ കങ്കണ ആരോപണവുമായി വന്നിട്ടുണ്ട്.