നടുമുറ്റം തൈ വിതരണ  കാമ്പയിൻ സമാപിച്ചു

നടുമുറ്റം സംഘടിപ്പിച്ച തൈ വിതരണ കാമ്പയിൻ സമാപന ചടങ്ങ് ഡോ.താജ് ആലുവ ഉദ്ഘാടനം ചെയ്യുന്നു. വലത്ത്: സമാപന ചടങ്ങിൽ നിന്ന്. 

ദോഹ - ഖത്തർ കൾച്ചറൽ ഫോറത്തിന്റെ വനിതാ കൂട്ടായ്മയായ നടുമുറ്റം മമ്മൂറ, വക്‌റ, വുകൈർ, ഐൻഖാലിദ്, ദോഹ, മദീന ഖലീഫ, മത്താർ ഖദീം എന്നിവിടങ്ങളിൽ തൈ വിതരണം നടത്തി. പരിസ്ഥിതി സൗഹൃദ ജീവിതവും, ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും നടുമുറ്റം നടത്തി വരാറുള്ള പരിപാടികളുടെ ഭാഗമായാണ് ഇപ്രാവശ്യം 500 ഓളം തൈകൾ വിതരണം ചെയ്തത്. തൈ വിതരണ പരിപാടികൾക്ക് സമാപനം കുറിച്ച് ചടങ്ങ് കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.താജ് ആലുവ ഉദ്ഘാടനം ചെയ്തു. നൂർജഹാൻ ഫൈസൽ, റൂബി മുഹമ്മദ് കുഞ്ഞി, സജ്‌ന സാകി, ആബിദ സുബൈർ, നദീറ മൻസൂർ, ഷംസത്, ഫാത്തിമ സുഹ്‌റ, ഖദീജാബി നൗഷാദ്, നജ്‌ല, ഹബീബ ഫൈസൽ, ഇലൈഹി സബീല, നിത്യ, ബുഷ്‌റ, സക്കീന, വഹീദാ നസീർ, സനിയ, ഷാഹിദ ജലീൽ, ഹുമൈറ അബ്ദുൽ വാഹിദ് എന്നിവർ നേതൃത്വം നൽകി.

 

Latest News