കണ്ണൂര്‍- വിമാനത്താവളം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ വീണ്ടും അനുമതി നല്‍കി. ജനത്തിരക്ക് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളോടെയാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവര്‍ക്കും വെള്ളിയാഴ്ച സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കും മാത്രമാണ് പ്രവേശനം. സന്ദര്‍ശകര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 13,14 തീയതികളില്‍ വിമാനത്താവളത്തിന്റെ ഓഹരി ഉടമകള്‍ക്കും പ്രവേശനമനുവദിച്ചിട്ടുണ്ട്.
ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനത്തിനു തയാറെടുക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ആധുനിക ഓട്ടോമാറ്റിക് ബാഗേജ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കിയാല്‍ അധികൃതര്‍ സൂചിപ്പിച്ചു. വെന്‍ഡര്‍ലാന്‍ഡെ എന്ന കമ്പനിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. പി.എന്‍.ആര്‍ നല്‍കിയാല്‍ സ്വയം പരിശോധന നടത്തി ബോര്‍ഡിങ് പാസ് പ്രിന്റ് ചെയ്യുന്ന സൗകര്യമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ് പണിയാന്‍ എ.ടി.എസ്.എല്‍. കമ്പനിക്ക് കരാര്‍ നല്‍കി.