Sorry, you need to enable JavaScript to visit this website.

പഠനത്തിനായ് പാറിപ്പറക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

അബുദാബി- വിദ്യാഭ്യാസത്തിന് വേണ്ടി രാജ്യം വിടുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുതിച്ചുകയറുന്നു. ഇപ്പോള്‍ ചൈനക്കാരാണ് ഇക്കാര്യത്തില്‍ മുന്നിലെങ്കിലും വൈകാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അവരെ പിന്തള്ളുമെന്നാണ് ദുബായ് ഇന്റര്‍നാഷനല്‍ അക്കാദമിക് സിറ്റിയും ബി.എം.ഐ മീഡിയയും സംയുക്തമായി നടത്തിയ പഠനത്തില്‍ തെളിയുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ  രാജ്യാന്തര പഠന യാത്രകള്‍ മുതലാക്കാനൊരുങ്ങുകയാണ് യു.എ.ഇ. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് പരിപാടി.
41 രാജ്യങ്ങളിലെ 104 സര്‍വകലാശാലകളിലാണ് പഠനം നടത്തിയത്. കൂടുതലും അമേരിക്ക, ബ്രിട്ടന്‍, കനഡ, യു.എ.ഇ എന്നിവിടങ്ങളിലെ സര്‍വകലാശാലകളാണ്. ഇന്ത്യ, ചൈന, ബ്രസീല്‍, കൊളംബിയ, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍വകലാശാലകള്‍.
യു.എ.ഇയില്‍ ഇപ്പോള്‍ തന്നെ മൂന്നു ദശലക്ഷം ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്‌രംഗത്തെയും അതിനാല്‍ യു.എ.ഇ സ്വാധീനിക്കുന്നു. ഈ അനുകൂലാസ്ഥ വിദ്യാഭ്യാസ മേഖലയില്‍ യു.എ.ഇക്ക് ഉപയോഗിക്കാനാവുമെന്നാണ് പഠനം നടത്തിയവര്‍ കരുതുന്നത്.

 

 

Latest News