ഹൈദരാബാദ്- വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുമ്പ് റണ്‍വേയില്‍ പൊടുന്നനെ വാഹനം. പൈലറ്റുമാര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ രാവിലെ ആറ് മണിക്കാണ് സംഭവം. 180 യാത്രക്കാരാണ് ഇന്‍ഡിഗോ വിമാനത്തിലുണ്ടായിരുന്നത്. എയര്‍ ബസ് എ320 ല്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ യഥാസമയം എമര്‍ജന്‍സി ബ്രേക്കിട്ടതിനാലാണ് വിമാനം വാഹനത്തില്‍ ഇടിക്കാതെ പോയത്. ഹൈദരാബാദില്‍ നിന്ന് ഗോവയിലേക്ക് പോകുന്നതായിരുന്നു ഇന്‍ഡിഗോ വിമാനം. സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടു.