ഒമാനില്‍ വിസ പുതുക്കാന്‍ എക്‌സ്‌റേയും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ബന്ധം

മസ്കത്ത്- സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസ പുതുക്കാന്‍ എക്‌സ്‌റേ, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ വിസ നിയമങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ബന്ധപ്പെട്ട വകുപ്പിന്റെ വിശദീകരണം.
എക്‌സ് റേ റിപ്പോര്‍ട്ട് ആവശ്യമുണ്ടെന്ന കാര്യം പുതിയതല്ലെന്നും അംഗീകൃതമായ 26 സ്വകാര്യ ആശുപത്രികളില്‍ പരിശോധനക്ക് ചെയ്യുമ്പോള്‍ എക്‌സ്‌റേയുമെടുക്കാറുണ്ടെന്നും വിസ മെഡിക്കല്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു.
രണ്ടുതരം മെഡിക്കല്‍ പരിശോധനകളാണ് ഒമാന്‍ വിസ ലഭിക്കാന്‍ ആവശ്യം. ഒന്നാമത്തേത് വിസ പ്രോസസിംഗിന് മുമ്പായി നാട്ടില്‍ നടത്തുന്നതാണ്. ഇതിന്റെ റിപ്പോര്‍ട്ട് ഒമാനിലേക്ക് അയക്കണം. രണ്ടാമത്തേത് നേരത്തെ ഒമാനിലുള്ളവരുടെ വിസ പുതുക്കാനുള്ളതാണ്. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഒരു ആശുപത്രിയില്‍ ഇവര്‍ക്ക് പരിശോധന നടത്താവുന്നതാണ്. വിസിറ്റ് വിസ പുതുക്കാനും റെസിഡന്റ് വിസയിലേക്ക് മാറാനുമെല്ലാം ഈ മെഡിക്കല്‍ ആവശ്യമാണ്.

 

 

Latest News