റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

ദമാം- ദമാം 91ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ നഗര്‍ സ്വദേശി മൊയ്തീന്‍ കുട്ടിയാണ് മരിച്ചത്.  തിങ്കളാഴ്ച രാത്രി ഇശാ  നമസ്‌കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.20 വര്‍ഷത്തിലേറെയായി ദമ്മാമില്‍ ബൂഫിയയില്‍  ജോലി ചെയ്തു വരികയായിരുന്നു. ആസിയയാണ് ഭാര്യ. മക്കള്‍: മുര്‍ഷിദ (23), മുബഷിര്‍ (21), മുഫീദ (13), മുബീന (13). ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം സൗദിയില്‍ അടക്കം ചെയ്യുന്നതിനു കുടുംബം സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന് അംഗീകാര പത്രം നല്‍കി.

 

 

Latest News