ഏഴ് കൊല്ലംമുമ്പ് മരിച്ചയാളുടെ സ്റ്റൈപന്റ് കൈപ്പറ്റിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ദുബായ്- മരിച്ച സഹപ്രവര്‍ത്തകന്റെ മാസാന്ത സ്റ്റൈപന്റ് അനധികൃതമാര്‍ഗത്തിലൂടെ സ്വന്തമാക്കിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ യു.എ.ഇ പോലീസിന്റെ പിടിയിലായി. ഏഴു വര്‍ഷം മുമ്പ് മരിച്ചയാളിന്റെ പേരിലായിരുന്നു തട്ടിപ്പ്. കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റ് ചിലരും പിടിയിലായിച്ചുണ്ടെന്ന് ലഫ്. കേണല്‍ മതാര്‍ മുഅദ്ദദ് അല്‍ മുഹൈരി പറഞ്ഞു.
ഗള്‍ഫ് പൗരനാണ് പ്രതി. കൂട്ടാളികള്‍ ഏഷ്യന്‍ വംശജരും. സര്‍ക്കാര്‍ വകുപ്പില്‍നിന്ന് ഇയാള്‍ മരിച്ചയാളിന്റെ പേരിലുള്ള പണം കൈപ്പറ്റുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കാതെയായിരുന്നു തട്ടിപ്പ്. മരിച്ചയാളുടെ പാസ്‌പോര്‍ട്ട് കോപിയുടെ സ്ഥാനത്ത് അതേ പേരുള്ള മറ്റൊരു പാസ്‌പോര്‍ട്ട് കോപി ഉപയോഗിക്കുകയും ചെയ്തു. ഇയാളില്‍നിന്ന് വിവിധ രേഖകളും കണ്ടെടുത്തു.

 

Latest News