അറ്റ്‌ലസ് രാമചന്ദ്രന്‍ പൊതുവേദിയില്‍, ബാലഭാസ്കറിന് പ്രണാമവുമായി

ദുബായ് - ജയില്‍വാസത്തിന് ശേഷം പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഇതാദ്യമായി പൊതുവേദിയിലെത്തി. വയലിനിസ്റ്റ് ബാലഭാസ്കറെ അനുസ്മരിക്കുന്ന പരിപാടിയില്‍ പ്രണാമമര്‍പ്പിച്ചാണ് രാമചന്ദ്രന്‍ സംസാരിച്ചത്. നിരവധി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ഗള്‍ഫില്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കലാകാരന്‍ കൂടിയായ രാമചന്ദ്രന്‍ ദുഃഖവും സങ്കടവും കലര്‍ന്ന പരിപാടിയില്‍ വികാരഭരിതനായാണ് സംസാരിച്ചത്.

ബാലഭാസ്കര്‍ പ്രവാസികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടി. അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, നിസാര്‍ സെയ്ദ്, ലെന്‍സ്മാന്‍ ഷൗക്കത്ത്, രേഖ ജെന്നി, ടി.എ.ബൈജു, വി.ആര്‍.മായിന്‍,  മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, എം.സി.എ നാസര്‍, മാത്തുക്കുട്ടി, എന്‍.പി.രാമചന്ദ്രന്‍, ഇ.കെ ദിനേശന്‍, ലാല്‍ രാജന്‍, ബഷീര്‍ തിക്കോടി എന്നിവര്‍ പ്രസംഗിച്ചു.

 

Latest News