ചാന്‍സ് കുറഞ്ഞപ്പോള്‍ ഐശ്വര്യ റായി റാമ്പില്‍ 

ഐശ്വര്യ റായിക്കു തിരിച്ചുവരവില്‍ ബോളിവുഡില്‍ നിന്നും വേണ്ടത്ര അവസരം കിട്ടുന്നില്ല. വയസ് 44 പിന്നിട്ട ഐശ്വര്യയെ നായികയായി കാസ്റ്റ് ചെയ്യാന്‍ സംവിധായകര്‍ മുന്നോട്ടുവരുന്നില്ല. എങ്കിലും പ്രായം തനിക്കൊരു പ്രശ്‌നമല്ലെന്നു റാമ്പിലൂടെ തെളിയിക്കുകയാണ് ആഷ്. പ്രധാന ഫാഷന്‍ ഷോകളിലെല്ലാം മേനിയഴക് കാണിച്ചു താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മകള്‍ ആരാധ്യയെയും ഒപ്പം കൂട്ടുന്നുണ്ട്. 
ദോഹയില്‍നടന്ന ഫാഷന്‍ വീക്കന്‍ഡ് ഇന്റര്‍നാഷണല്‍ 2018ല്‍ ഐശ്വര്യ തിളങ്ങി. പ്രശസ്ത ഡിസൈനര്‍ മനിഷ് മല്‍ഹോത്രയുടെ ഷോസ്‌റ്റോപ്പര്‍ ആയാണ് താരം റാമ്പിലെത്തിയത്.
സൗന്ദര്യത്തിന്റെ കാലാതീത പ്രതീകം എന്ന നിലയിലാണ് ഫാഷന്‍ ഷോയില്‍ ഐശ്വര്യയെ അവതരിപ്പിച്ചത്. പേള്‍ വൈറ്റും ചുവപ്പും നിറങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കിയ ഗൗണിലായിരുന്നു ഐശ്വര്യ. റഫിള്‍സും സ്‌ക്വിന്നുകളും ഗൗണിന് ചാരുതയേകി. റാമ്പിലെ പ്രകടനത്തിനും തന്റെ സൗന്ദര്യത്തിനും പ്രായം ഒരു വെല്ലുവിളിയല്ലെന്നു തെളിയിക്കുകയായിരുന്നു മുന്‍ലോകസുന്ദരി. മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ ദോഹയിലെത്തിയത്. ഐശ്വര്യയുടെ വസ്ത്രത്തിന്റെ കുട്ടി പതിപ്പായിരുന്നു ആരാധ്യയുടെ വേഷം. ഷോയ്ക്കുശേഷം ചിത്രങ്ങള്‍ ഐശ്വര്യ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 

Latest News