നടി പാര്‍വതി ആസിഡ് ആക്രമണത്തിനിരയായി? 

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തുകയാണ് പാര്‍വതി. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്ന മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഡ് ആക്രമണ ഇരയായി പാര്‍വതി എത്തുന്നത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. 12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടിയാണ് പാര്‍വതി. ബാംഗ്‌ളൂര്‍ ഡെയ്‌സിലെ സാറ മുതല്‍ ടേക്ക് ഒഫ് എന്ന സിനിമയിലെ സമീറ വരെയുള്ള കഥാപാത്രങ്ങള്‍പാര്‍വതിയിലെ നടിയുടെ ആഴം വെളിവാക്കുന്നു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ആരുടേയും കഥയല്ല ഈ സിനിമ. ഭാവനയില്‍ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. നവംബര്‍ 10ന് ബംഗളൂരുവില്‍ ചിത്രീകരണം ആരംഭിക്കും. 
പാര്‍വതിക്കൊപ്പം സിനിമയുടെ നിര്‍മാതാക്കളും മൂന്ന് പെണ്‍കുട്ടികളാണ്. മലയാളികള്‍ക്ക് ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവ് പി.വി.ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിര്‍മാണം. സിനിമയുടെ മേക്ക്അപ് ചെയ്യുന്നതും വനിതയാണ്. മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു. 

Latest News