യു.എ.ഇയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം

അബുദാബി- യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം. ഏത് എമിറേറ്റില്‍നിന്ന് ലൈസന്‍സ് നേടിയാലും ഡ്രൈവറുടെ നിലവാരം ഒന്നായിരിക്കുന്നതിന് വേണ്ടിയാണിത്.
ഇപ്പോള്‍ ഓരോ എമിറേറ്റിനും വ്യത്യസ്ത തരത്തിലുള്ള ടെസ്റ്റുകളാണുള്ളത്. ഇതിനായുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യത്യസ്തമാണ്. ഇത് മാറ്റി എല്ലായിടക്കും ഒരേ മാനദണ്ഡങ്ങള്‍ ബാധകമാക്കാനാണ് നീക്കം.
അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ യു.എ.ഇ ലൈസന്‍സ് സ്വമേധയാ ലഭിക്കുന്ന സമ്പ്രദായം മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കും ടെസ്റ്റ് ബാധകമാക്കണമെന്ന ആവശ്യത്തോട് പക്ഷെ ആര്‍.ടി.എ അധികൃതര്‍ അനുകൂല ഭാവം കാണിച്ചിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഏകീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്ന്ന് ആര്‍.ടി.എ ആക്ടിംഗ് ഡയറക്ടര്‍ ഹിന്ദ് അല്‍ മുഹൈരി പറഞ്ഞു. എല്ലാ എമിറേറ്റുകളിലേയും രീതികള്‍ പരിശോധിച്ച ശേഷം ഏറ്റവും മികച്ചവ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

Latest News