സര്‍വീസ് വെട്ടിക്കുറക്കല്‍: എമിറേറ്റ്‌സ് ബുക്കിംഗ് നിയന്ത്രിക്കുന്നു

ദുബായ്- റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി മൂന്നിലൊന്ന് സര്‍വീസുകള്‍ വെട്ടിക്കുറിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കുറച്ചുതുടങ്ങി. അടുത്ത വര്‍ഷത്തേക്കുള്ള ഫ്‌ളൈറ്റ് ഷെഡ്യൂളുകളാണ് എമിറേറ്റ്‌സ് വെട്ടിക്കുറക്കുന്നത്. ബുക്കിംഗുകള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്.
2019 ഏപ്രില്‍, മെയ് മാസങ്ങളിലാണ് റണ്‍വേ റിപ്പയര്‍. 45 ദിവസം ഇവിടെനിന്ന് സര്‍വീസുകളുടെ എണ്ണം കുറക്കും. വലിയ തോതിലുള്ള മിനുക്കു പണിയാണ് റണ്‍വേയില്‍ നടത്തുന്നത്.
ദുബായ് വിമാനത്താവളത്തില്‍നിന്ന് ഓപറേറ്റ് ചെയ്യുന്ന ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസുകള്‍ മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. എമിറേറ്റിലെ മറ്റ് വിമാനത്താവളങ്ങള്‍ വഴി സര്‍വീസ് നടത്തി ആഘാതം പരമാവധി കുറക്കാനാണ് നീക്കം.

 

 

Latest News