മഴ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ക്ക​രു​ത്​​

തി​രു​വ​ന​ന്ത​പു​രം-സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന്​ ​ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പു​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ഴ​യ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്ക​ണം. ന​ദി​യി​ല്‍ കു​ളി​ക്കു​ന്ന​തും തു​ണി ന​ന​ക്കു​​ന്ന​തും ക​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ന​ദി​ക്ക​ര​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും മു​ൻ​കാ​ല​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​രും ടോ​ർ​ച്ച്, റേ​ഡി​യോ, കു​ടി​വെ​ള്ളം, മ​രു​ന്ന്, ചെ​റി​യ ക​ത്തി, ക​പ്പ​ല​ണ്ടി, ഇൗ​ന്ത​പ്പ​ഴം, ബാ​റ്റ​റി​യും കാ​ള്‍ പ്ലാ​നും ചാ​ര്‍ജ് ചെ​യ്ത മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ എ​മ​ർ​ജ​ൻ​സി കി​റ്റ് ക​രു​തു​ക. രേ​ഖ​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ളു​പ്പം എ​ടു​ക്കാ​ൻ പ​റ്റും​വി​ധം സൂ​ക്ഷി​ക്കു​ക. പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ പോ​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ളി​ൽ എ​ളു​പ്പം എ​ടു​ക്കാ​ൻ പ​റ്റു​ന്ന ഉ​യ​ര്‍ന്ന സ്ഥ​ല​ത്ത്​ വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ക. ടി.​വി​യി​ലും റേ​ഡി​യോ​യി​ലും വ​രു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക. ജി​ല്ല എ​മ​ര്‍ജ​ന്‍സി ഓ​പ​റേ​ഷ​ന്‍സ് സെൻറ​ര്‍ ന​മ്പ​ർ 1077. ജി​ല്ല​ക്ക്​ പു​റ​ത്തു​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ങ്കി​ല്‍ എ​സ്.​ടി.​ഡി കോ​ഡ്​ ചേ​ര്‍ക്കു​ക. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ സൂ​ക്ഷി​ക്കു​ക. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ക​യോ അ​തി​നു പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ കെ​ട്ട​ഴി​ച്ചു​വി​ടു​ക​യോ ചെ​യ്യു​ക. വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​ക്ക്‌ ചെ​യ്യു​ക.

Latest News