കണ്ണൂര്‍ വിമാനത്താവളത്തിന് ഡി.ജി.സി.എ അനുമതി; ഉദ്ഘാടനം ഡിസംബറില്‍

തിരുവനന്തപുരം- കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ചു. അന്തിമ അനുമതി ലഭിച്ചതോടെ ഉദ്ഘാടന തീയതി വൈകാതെ തീരുമാനിക്കും. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.
എയ്‌റോഡ്രോം ഡാറ്റ പ്രാബല്യത്തിലാവുന്ന ദിവസമായ ഡിസംബര്‍ ആറു മുതല്‍ വാണിജ്യ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍).
കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നതിനു 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

 

Latest News